കൊച്ചി: കൊച്ചിയില്‍ വീണ്ടും ഓണ്‍ലൈന്‍ ടാക്സി സമരം. ഇന്നലെ മുതല്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ സര്‍വീസുകള്‍ ബഹിഷ്കരിച്ചു തുടങ്ങി. തിരക്കുള്ള സമയത്ത് ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലു വരെ മാത്രമാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. തിങ്കളാഴ്ച ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഓഫീസില്‍ ഡ്രൈവര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. അതുവരെ സമരം തുടരാനാണ് ഡ്രൈവര്‍മാരുടെ തീരുമാനം.
നിരക്ക് വര്‍ധന ആവശ്യപ്പെട്ടുള്ള സമരത്തിന് പിന്നാലെ, വ്യാഴാഴ്ച ഡ്രൈവര്‍മാരെ യൂബര്‍ ഓഫീസിലേക്ക് ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാല്‍, ചര്‍ച്ചയ്ക്ക് എത്തിയപ്പോള്‍ ഓഫീസ് പൂട്ടിയ നിലയിലാണ് കണ്ടത്. വിളിച്ചു വരുത്തി അവഹേളിച്ചതിനെതിരെയാണ് പ്രതിഷേധം. അവകാശങ്ങള്‍ അനുവദിച്ചുതരാന്‍ മടിയുള്ളത് കൊണ്ടാണ് ഇങ്ങനെ ഒളിച്ചു കളിക്കുന്നതെന്ന് ഡ്രൈവര്‍മാര്‍ ആരോപിച്ചു.